Latest NewsNewsIndia

ഏകീകൃത സിവിൽ നിയമ ബിൽ: നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് നിയമസഭ ബിൽ അവതരിപ്പിച്ചത്. വന്ദേമാതരവും ജയ് ശ്രീറാമും വിളിച്ചുകൊണ്ടാണ് നിയമസഭയിൽ എംഎൽഎമാർ സിവിൽ നിയമ ബില്ലിനെ വരവേറ്റത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. നാല് ദിവസത്തെ നിയമസഭ പ്രത്യേക സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്.

Read Also: ഇന്ത്യയില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം മാതൃകയാക്കാന്‍ സാധിക്കില്ല : സുപ്രീം കോടതി

ഏകീകൃത സിവിൽ നിയമങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയിരുന്നു. റിട്ടയർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ സമിതിയാണ് സിവിൽ നിയമങ്ങളുടെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. വിവാഹം, വിവാഹമോചനം, ഭൂമി, അനന്തരാവകാശം, ദത്ത് എന്നിവയിൽ ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ.

Read Also: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകര്‍ത്തത്: വ്യക്തമായ തെളിവുകളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button