Latest NewsIndiaNews

ഏകീകൃത സിവിൽ കോഡ്: ‘ഇത് കേന്ദ്രത്തിന്റെ മാത്രം പ്രശ്നമല്ല’ – കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ

ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. ഇത് കേന്ദ്രത്തിൻ്റെ മാത്രം പ്രശ്‌നമല്ലെന്നും ഭരണഘടന നിർമ്മിക്കുമ്പോൾ തന്നെ ഭരണഘടനാ നിർമ്മാതാക്കൾ ഇത് ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്യഹമാക്കി.ഏകീകൃത സിവിൽ കോഡിൻ്റെ കരട് റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ, ഇന്ന് ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതേസമയം, ഇന്നലെ ചേർന്ന മന്ത്രിസഭയോഗമാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോർട്ടിന് അംഗീകാരം നല്‍കിയത്. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം വിമർശനങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ ബിജെപി സ‍ർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർന്ന് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button