Latest NewsKeralaNews

‘ക്ഷേമപെന്‍ഷന്‍ 2000 രൂപയെങ്കിലും ആക്കണമായിരുന്നു’, സര്‍ക്കാരതിന് ശ്രമിച്ചില്ല’: മറിയക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ വിമര്‍ശനവുമായി പെന്‍ഷന്‍ വൈകിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച മറിയക്കുട്ടി. ക്ഷേമപെന്‍ഷന്‍ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സര്‍ക്കാര്‍ അതിന് വേണ്ടി ശ്രമിച്ചില്ലെന്നും ക്ഷേമപെന്‍ഷന്‍ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമര്‍ശിച്ചു.

READ ALSO: എസ്എഫ്ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെന്ന് പരാതി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

അതേസമയം,സംസ്ഥാനത്ത് നിലവില്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ള പെന്‍ഷന്‍ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൊടുത്തു തീര്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button