Latest NewsKerala

‘കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവം, കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു’: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാല​​ഗോപാൽ. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവമാണെന്ന് ബജറ്റ് പ്രസം​ഗത്തിൽ കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയുടെ ബലഹീനതയിൽ ആശങ്ക തുടരുന്നു. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്രം തള്ളിവിടുന്നു. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വേറിട്ട മാതൃകകൾ നടപ്പാക്കും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button