തൃശൂര്‍: ധനകാര്യ സ്ഥാപനത്തിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധ സമരം. തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാന്‍സിലെ നിക്ഷേപകരാണ് സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. 19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ സ്ഥാപനം തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിനെതിരെ തൃശൂരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.
Read Also: ‘മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവായി മാറി, രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ
അതേസമയം, തൃശൂരിലെ തന്നെ മറ്റൊരു ധനകാര്യ സ്ഥാപനമായ പൂരം ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ബഡ്‌സ് ആക്ട് പ്രകാരമാണ് നടപടി. പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് മൂവായിരത്തിലേറെപ്പേരില്‍ നിന്ന് 200 കോടിയിലേറെ സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബഡ്‌സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ അനില്‍, സുനില്‍ എന്നീ സഹോദരന്മാരുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി ജപ്തി ചെയ്യുന്നത്.
Post Your Comments