തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപൽ ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്‌ഘടനയാണെന്ന് പറഞ്ഞുക്കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റാണിത്.
കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ പറഞ്ഞു. കേരളത്തിൽ പ്രതീക്ഷയുടെ സൂര്യോദയമാണ്. ആളോഹരി വരുമാനത്തിലടക്കം കേരളം മുന്നേറുന്നേന്നും ബജറ്റിൽ അവതരണം.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്നതാണ് സംസ്ഥാനത്തെ ഇന്നത്തെ ബജറ്റ് .
Post Your Comments