KeralaLatest News

‘മൂന്ന് വർഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം’ – ബജറ്റിൽ ധനമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ കേരളാ ബജറ്റ് അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ വികസനത്തിനായി മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത മൂന്നു വർഷത്തിൽ ലക്ഷ്യമിടുന്നു എന്നദ്ദേഹം പറഞ്ഞു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിലെ യുദ്ധങ്ങൾ തുടർന്നാൽ കേരളത്തെ സാമ്പത്തികമായി ബാധിക്കും.

പ്രളയത്തെയും കോവിഡിനെയും നേരിട്ടതുപോലെ സംസ്ഥാനം പ്രത്യേക പദ്ധതി തയാറാക്കി കേരളം അതിനെ നേരിടും. കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറിയ ടൂറിസം രംഗം വികസനത്തിന്റെ പടിവാതിലിലാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്. ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന നൽകുന്നു.

വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതിനൊപ്പം ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നു. 8 മണിക്കൂർകൊണ്ട് കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ എത്താം. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാധ്യതയുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭാവികേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷൽ ഡെവലെപ്മെന്റ് സോണുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button