Latest NewsNews

ജയിൽ വിഭവങ്ങളും ഇനി പോക്കറ്റിൽ ഒതുങ്ങില്ല! 21 ഇനങ്ങളുടെ വില കുത്തനെ ഉയർത്തി, പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ

ജയിലിൽ നിന്ന് വിൽക്കുന്ന ചപ്പാത്തിയുടെ വിലയിൽ മാറ്റം ഉണ്ടായിരിക്കുകയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില ഉടൻ വർദ്ധിപ്പിക്കും. ജനപ്രിയ വിഭവങ്ങളായ ഊൺ, ചിക്കൻ ഫ്രൈ ഉൾപ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വർദ്ധിപ്പിക്കാൻ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി. ഇതോടെ, പുതുക്കിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിലാകും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചതിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നുണ്ടാക്കിയ ശേഷം പൊതുജനങ്ങൾക്ക് വിൽക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, ഊണിനും ചിക്കൻ ഫ്രൈക്കും 10 വീതം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, 40 രൂപ വിലയുള്ള ഊണിന് 50 രൂപയായും, 35 രൂപ നിരക്കിൽ വാങ്ങാൻ കഴിയുന്ന ചിക്കൻ ഫ്രൈക്ക് 45 രൂപയായും ഉയരും.

Also Read: വിശന്ന് വലഞ്ഞു, പട്ടിണിയെ തുടർന്ന് മലപ്പുറത്ത് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു!

750 ഗ്രാം പ്ലം കേക്കിന് 170 രൂപയായിരുന്നു വില. പുതുക്കിയ നിരക്ക് അനുസരിച്ച് ഇനി മുതൽ പ്ലം കേക്കിന് 200 രൂപയാകും. 350 ഗ്രാം പ്ലം കേക്കിന്റെ വില 85 രൂപയിൽ നിന്ന് 100 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം, ജയിലിൽ നിന്ന് വിൽക്കുന്ന ചപ്പാത്തിയുടെ വിലയിൽ മാറ്റം ഉണ്ടായിരിക്കുകയില്ല. ജയിലിലെ തടവുകാർ ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ ഫ്രീഡം ഫുഡ് എന്ന പേരിലാണ് വിപണനം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button