മാനന്തവാടി: ഇന്നലെ പുലർച്ചെ മുതൽ മാനന്തവാടി നഗരത്തെ വിറപ്പിച്ച
തണ്ണീർ കൊമ്പൻ ഇന്നു പുലർച്ചെ ആനപ്രേമികളുടെ മനസ്സിലെ നോവായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച് പിടികൂടിയ ആന ഇന്ന് പുലർച്ചെ ചരിഞ്ഞിരുന്നു. വയനാട് മാനന്തവാടിയില്‍ വച്ച് വെള്ളിയാഴ്ച പിടികൂടി കർണാടകയെ ഏൽപ്പിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധന നടത്താനിരിക്കവേയാണ് ചരിഞ്ഞത്. ആന ചരിഞ്ഞ സംഭവത്തിൽ സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു സംഭവം. ആനയെ തുറന്നുവിട്ടതിന് പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. അതേസമയം, ആന ചരിയാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല. വിജിലന്‍സിൻ്റേയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ണാടക- കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആനയെ മയക്കുവടി വയ്ക്കാൻ സമയം വൈകി എന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. ആനയെ മയക്കുവെടി വയ്ക്കാന്‍ വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ലെന്നും മന്ത്രി ശശീന്ദ്രൻ ഓർമിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു എന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പുലർച്ചെയാണ് വയനാട് ജില്ലയിലെ പായോട് ആനയെ ആദ്യം കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു.
Post Your Comments