ന്യൂഡൽഹി: സീതയെ തേടിയിറങ്ങിയ ഹനുമാൻ വലിയ നയതന്ത്രജ്ഞൻ. രാമായണത്തെയും ഹനുമാനെയും തന്റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻഡിടിവി എഡിറ്റർ-ഇൻ-ചീഫ് സഞ്ജയ് പുഗാലിയയുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ, പടിഞ്ഞാറ് നിന്ന് കടം വാങ്ങുന്നതിന് പകരം ആളുകൾക്കും സാഹചര്യങ്ങൾക്കും ഇന്ത്യൻ ഉദാഹരണങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് പറയവെയാണ് ജയശങ്കർ രാമായണത്തിലെ ഹനുമാന്റെ പ്രവൃത്തിയോട് തന്റെ ജോലിയെ താരതമ്യം ചെയ്തത്.
തന്റെ ജോലി പോലും ഇതിഹാസമായ രാമായണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ വലിയ നയതന്ത്രജ്ഞനായിരുന്നു.അതുകൊണ്ടാണ് സീതയെ കണ്ടെത്താനുള്ള ദൗത്യത്തിനായി ഹനുമാനെ ലങ്കയിലേക്ക് അയച്ചതെന്നും ജയശങ്കർ പറഞ്ഞു. ഹനുമാൻ പ്രയോഗിച്ച നയതന്ത്ര തന്ത്രങ്ങളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. സഖ്യം (വാനര സേന) എന്ന ആശയം അക്കാലത്തും നിലനിന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഹനുമാൻ വലിയ നയതന്ത്രജ്ഞനായിരുന്നു. ഒരു യഥാർത്ഥ നയതന്ത്രജ്ഞൻ. ഹനുമാന് ഒരു രഹസ്യാന്വേഷണ ദൗത്യവും ഉണ്ടായിരുന്നു. അയാൾക്ക് സീതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കേണ്ടതുണ്ടായിരുന്നു. കൂടാതെ അദ്ദേഹം ഒരു ആക്ടിവിസ്റ്റ് നയതന്ത്രജ്ഞൻ കൂടിയായിരുന്നു, കാരണം പുറത്തേക്ക് പോകുമ്പോൾ, അവൻ അവർക്ക് വലിയ നഷ്ടമുണ്ടാക്കി’, ലങ്ക കത്തിച്ചതിനെ പരാമർശിച്ച് ജയശങ്കർ പറഞ്ഞു.
പാശ്ചാത്ത്യൻ ആളുകൾ ഇലിയഡിനെയും ഒഡീസിയെയും പരാമർശിക്കുന്നതുപോലെ, രാമായണത്തിലെയും മഹാഭാരതത്തിലെയും പരാമർശങ്ങൾ നമ്മുടെ സംഭാഷണങ്ങളിലും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. 2019ലാണ് അയോധ്യയിലെ തർക്കഭൂമി ക്ഷേത്രത്തിനായി സുപ്രീംകോടതി വിധിച്ചത്. അന്ന് മുതലാണ് രാമായണത്തോടുള്ള താൽപര്യം ഉണ്ടായതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.
Post Your Comments