ന്യൂഡല്‍ഹി: വീണ വിജയന്റെ കമ്പനി എക്‌സാലോജികും സിഎംആര്‍എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്‌ഐഒ അന്വേഷണ ഉത്തരവില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.
‘വീണാ വിജയനെതിരായ അന്വേഷണത്തില്‍ പുതുമയില്ല. മുഖ്യമന്ത്രി പറഞ്ഞ കഥകള്‍ കൊണ്ട് കാര്യമില്ല. വീണയുടെ കമ്പനിയുടെ എന്ത് സേവനത്തിനാണ് ഒന്നേ മുക്കാല്‍ കോടി നല്‍കിയതെന്ന് വ്യക്തമാക്കാന്‍ സിഎംആര്‍എല്ലിന് കഴിഞ്ഞിട്ടില്ല. കോമഡി അവസാനിപ്പിച്ച് അന്വേഷണവുമായി മുഖ്യമന്ത്രിയും കുടുംബവും സഹകരിക്കണം. കേന്ദ്ര വേട്ട എന്നത് കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. ഭാര്യയുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയത് എന്ന കോമഡി പറച്ചില്‍ പിണറായി നിര്‍ത്തണം. ഇനിയെങ്കിലും അന്വേഷണവുമായി മുഖ്യമന്ത്രി സഹകരിക്കണം.കൈകള്‍ ശുദ്ധമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല’, വി മുരളീധരന്‍ പറഞ്ഞു.
Post Your Comments