Latest NewsNewsIndia

ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായി: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് നിരവധി വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നതായും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നത് മോദി സര്‍ക്കാരിന്റെ വിജയമന്ത്രമായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് ആമുഖമായി പറഞ്ഞു.

മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി. തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button