Latest NewsKeralaNews

കേരളം ചുട്ടുപൊള്ളും! ഫെബ്രുവരിയിൽ ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് തിരുവനന്തപുരത്ത് മഴയ്ക്കും ഇടിമിന്നലും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന ചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, ഫെബ്രുവരി മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഇതോടെ, അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതാണ്. ജനുവരി 15 ഓടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും വിടവാങ്ങിയിരുന്നു. ഇതിനുശേഷമാണ് പകൽ സമയത്ത് ചൂട് വർദ്ധിക്കാൻ തുടങ്ങിയത്.

ഇന്ന് രാത്രി ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് മഴയ്ക്കും ഇടിമിന്നലും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ തന്നെ തലസ്ഥാനത്തെ ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മണിക്കൂറുകൾക്കുള്ളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Also Read: 100 വർഷത്തിലധികം പഴക്കമുള്ള പാഠപുസ്തകങ്ങൾ ഒറ്റ ക്ലിക്കിൽ വായിക്കാം! ഡിജിറ്റലൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button