ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചകോടതി നടപടിയില്‍ പ്രതികരണവുമായി കുടുംബാംഗങ്ങള്‍ രംഗത്ത് എത്തി.
Read Also: അലമാര തലയില്‍ വീണ് കട്ടിലില്‍ കിടന്ന വൃദ്ധ മരിച്ച നിലയില്‍, മൃതദേഹത്തിന് 2 ദിവസം പഴക്കം
നഷ്ടം വലുതാണെങ്കിലും കോടതിവിധിയില്‍ ആശ്വാസമെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ‘760 ദിവസമായി അദ്ദേഹം പോയിട്ട്. വെറുമൊരു കൊലപാതകമെന്ന് പറഞ്ഞ് ഇതിനെ എഴുതി തള്ളാന്‍ സാധിക്കില്ലായിരുന്നു. വായ്ക്കരി പോലും ഇടാന്‍ കഴിയാത്ത തരത്തിലായിരുന്നു അദ്ദേഹം. അതിന് സാക്ഷിയായത് താനും അമ്മയും അനിയനും മക്കളുമായിരുന്നു. കേവലമൊരു കൊലപാതകം എന്നതിലുപരി അത്യപൂര്‍വ്വമായ കേസായിരുന്നു ഇത്’, അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യമായ കാര്യങ്ങള്‍ കണ്ടെത്തി കോടതിയെ അറിയിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കുടുംബം നന്ദി അറിയിച്ചു. കോടതി തങ്ങളെ രക്ഷിച്ചുവെന്നായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ അമ്മയുടെ പ്രതികരണം.
2021 ഡിസംബര്‍ 19നായിരുന്നു ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 15 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി തൂക്കുകയര്‍ വിധിച്ചത്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍.
Post Your Comments