![](/wp-content/uploads/2024/01/sub.jpg)
തിരുവനന്തപുരം: തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്പത്തിയഞ്ചുകാരനായ എസ്. സുരേന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാല്‍വഴുതി കിണറ്റില്‍ വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സംഘമെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments