Latest NewsNewsIndia

ഡൽഹിയിൽ വൻ സ്വർണവേട്ട: ഹോങ്കോങ്ങിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴിയെത്തിയത് 10 കോടി രൂപയുടെ സ്വർണം

പോസ്റ്റ് ഓഫീസ് വഴിയെത്തിയ ഇലക്ട്രിക് മീറ്ററുകൾക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്

ന്യൂഡൽഹി: തലസ്ഥാന നഗരിയെ ഒന്നടങ്കം ഞെട്ടിച്ച് വൻ സ്വർണവേട്ട. 10 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഡൽഹിയിൽ നിന്നും പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും പോസ്റ്റ് ഓഫീസ് വഴിയാണ് ഡൽഹിയിലേക്ക് സ്വർണം എത്തിയത്. ഇവ ഇലക്ട്രിക് മീറ്ററുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. 10 കോടി മൂല്യമുള്ള 16.67 കിലോഗ്രാം സ്വർണവും, 39.73 കിലോഗ്രാം വെള്ളിയുമാണ് കണ്ടെടുത്തത്. പോസ്റ്റ് ഓഫീസ് വഴിയെത്തിയ ഇലക്ട്രിക് മീറ്ററുകൾക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പ്രത്യേക പെട്ടികളിൽ 56 ഇലക്ട്രിക് മീറ്ററുകളാണ് ഉണ്ടായിരുന്നത്. പുറം കവർ മുഴുവനും കറുപ്പ് പെയിന്റ് അടിച്ചിരുന്നു. ഇവ നീക്കം ചെയ്തതോടെയാണ് വെള്ളി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് പുറം കവറുകൾ സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. വലിയ സംഘമാണ് സ്വർണക്കടത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read: ‘കേരളം മദ്യവരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നത് കുപ്രചാരണം, മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവ്:’ മന്ത്രി എംബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button