Latest NewsNewsIndia

‘ആയിരക്കണക്കിന് പെണ്ണുങ്ങളുടെകൂടെ കള്ളും കുടിച്ച്‌ കിടപ്പറയില്‍ കിടന്ന ഒരാളാണ് രാമൻ’: അശ്ലീല പരാമര്‍ശങ്ങളുമായി ഉമ ഇലക്യ

രാമരാജ്യത്തെ നാം തകർക്കണം

ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചു സനാതനധർമ്മത്തെയും ഹൈന്ദവ ദേവതകളെയും മോശമായി ചിത്രീകരിക്കുന്ന രീതി ഡിഎംകെ നേതാക്കന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഹിന്ദുവിനെ ഉന്മൂലനം ചെയ്യണമെന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വലിയ വിവാദമായി. ഇപ്പോഴിതാ ശ്രീരാമനെ അധിക്ഷേപിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഡിഎംകെ ചാനല്‍ അവതാരക ഉമ ഇലക്യ.

പ്രാണപ്രതിഷ്ഠാ ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡിഎംകെ ചാനലായ കലൈഞ്ജർ സെയ്തിഗലിന്റെ അവതാരക കൂടിയായ ദ്രാവിഡ കഴകം തമിഴർ പേരവൈ (ദ്രാവിഡ കഴകത്തിന്റെ തമിഴ് കൗണ്‍സില്‍) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഉമ ഇലക്യ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിൽ.

read also: തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

‘രാമരാജ്യത്തെ നാം തകർക്കണം. ഇതില്‍ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കണം. രാമരാജ്യമോ ഹിന്ദുരാഷ്‌ട്രമോ കൊണ്ടുവരാൻ അവർ പദ്ധതിയിടുന്നു, അത് ബ്രാഹ്മണ രാജ്യമായിരിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ഇന്ന് എല്ലാവരും പുകഴ്‌ത്തുന്നു. എന്നാല്‍, ആയിരക്കണക്കിന് പെണ്ണുങ്ങളുടെ കൂടെ കള്ളും കുടിച്ച്‌ കിടപ്പറയില്‍ കിടന്ന ഒരാളാണ് രാമൻ. നിങ്ങള്‍ അയാളെയാണോ നിങ്ങളുടെ മക്കള്‍ക്ക് മാതൃകയാക്കാൻ കാണിച്ചു കൊടുക്കുന്നത്. ജീവിക്കാനുള്ള ധൈര്യം ഇല്ലാതിരുന്നതിനാല്‍ അയാള്‍ തന്റെ ആളുകളോടൊപ്പം സരയൂ നദിയില്‍ മുങ്ങി ആത്മഹത്യ ചെയ്തു. അവനെ മാതൃകയാക്കി നിങ്ങളുടെ മക്കളെ വളർത്താൻ പോവുകയാണോ? എന്തൊരു വിഡ്ഢിത്തമാണിത്. സ്വന്തം ഭാര്യയെ സംശയിച്ച്‌ കാട്ടിലേക്കയച്ചു. ഈ രാമനെ എന്ത് ഉദാഹരണമായി കാണിക്കും? അയാള്‍ ഒരു കൊലയാളിയായിരുന്നു. ഇങ്ങനെയുള്ള ഒരാളിലേയ്‌ക്കാണ് ഈ രാജ്യത്തെ ബിജെപി കൊണ്ടുപോകുന്നത്. മസ്ജിദ് ഉള്ളയിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് ബിജെപി’- എന്നായിരുന്നു ഉമ ഇലക്യയുടെ വിവാദ പ്രസംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button