Latest NewsNewsIndia

ഹിന്ദുയിസത്തിന് വേണ്ടി ദേശവിരുദ്ധർക്കെതിരെ സംസാരിച്ചതിനാൽ നഷ്ടമായത് 40 കോടി രൂപ: കങ്കണ റണാവത്ത്

ഡൽഹി: രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് 40 കോടി നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇരുപത്തിയഞ്ചിലധികം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചതായും ഇതുമൂലം പ്രതിവർഷം 30 മുതൽ 40 കോടിയുടെ വരെ നഷ്ടം തനിക്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു.

‘പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും’ എന്ന മസ്കിന്റെ ഇലോൺ മസ്കിന്റെ വാക്കുകൾ പങ്കുവെച്ചായിരുന്നു കങ്കണയുടെ ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ്. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാർത്ഥ സ്വഭാവമെന്ന് കങ്കണ കുറിച്ചു.

മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു

‘ഹിന്ദുയിസത്തിന് വേണ്ടി രാഷ്ട്രീയക്കാർക്കും ദേശവിരുദ്ധർക്കുമെതിരെ സംസാരിച്ചതിനാൽ എന്റെ ഇരുപത്തിയഞ്ചിലധികം കമ്പനികളുടെ കരാറിനെ ബാധിച്ചു. എന്നാൽ, ഞാൻ ഇപ്പോൾ സ്വതന്ത്രയാണ്. കുത്തക കമ്പനികൾ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകൾ ഇനിയും തുറന്നു പറയും,’ കങ്കണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button