നോയ്ഡ : പബ്‌ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെത്തേടി നാലുമക്കളുമായി ഇന്ത്യയിലേയ്ക്ക് കടന്നു കയറി പാകിസ്ഥാനി യുവതി സീമ ഹിന്ദുമതം സ്വീകരിച്ചതായി വാർത്ത. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിൽ കാമുകന്‍ സച്ചിന്‍ മീണയെ തേടിയാണ് യുവതി എത്തിയത്. ഇരുവർക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇപ്പോഴിതാ, മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചെന്നും കടലാസുപണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കുമെന്നും അറിയിച്ചിരിക്കുകയാണ് യുവതി.
read also: മുസ്ലിം ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല: സെമിനാറിലേക്കാണ് ക്ഷണം നൽകിയതെന്ന് തോമസ് ഐസക്ക്
‘സീമ എന്നത് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ള പേരാണ്. അതിനാല്‍ എന്റെ ആദ്യ പേര് മാറ്റേണ്ടതില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഞാന്‍ എന്നെ സീമ എന്നോ സീമ സച്ചിന്‍ എന്നോ വിളിക്കും. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പരി, മുന്നി എന്നാക്കി മാറ്റി’-യുവതി പറഞ്ഞു. ഗംഗാ സ്‌നാനം നടത്തി ഹിന്ദു ആചാരപ്രകാരം ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇസ്ലാമോ ഹിന്ദുമതമോ ഒരു സ്ത്രീ വിവാഹിതയായിരിക്കുമ്പോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും സീമയെ തിരികെ അയയ്ക്കണമെന്നും മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ രംഗത്തെത്തി. എന്നാല്‍, ഭര്‍ത്താവ് ഫോണിലൂടെ വിവാഹമോചനം നേടിയതാണെന്നും തങ്ങള്‍ തമ്മില്‍ ഏറെക്കാലമായി ബന്ധമില്ലെന്നും സീമ പറഞ്ഞു.
Post Your Comments