Latest NewsKeralaNews

പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 16 കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി

കോട്ടയം: പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

Read Also: കൊടും തണുപ്പിലും സഞ്ചാരികളെ വരവേറ്റ് മൂന്നാർ! താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത്

2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആണ്‍സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പതിനാറുകാരി ബഹളം വെച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button