കോഴിക്കോട്: അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ചു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയെ പതിനാലുകാരിയെ ആണ് അടുപ്പം ഭാവിച്ച് കൊടുവളളി സ്വദേശി അജ്മല്‍ പീഡിപ്പിച്ചത്. വെളളിയാഴ്ചയായിരുന്നു സംഭവം. കുന്ദമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പെണ്‍കുട്ടിയെ അജ്മല്‍ മുക്കത്തുളള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം കുട്ടിയെ അജ്മല്‍ മുക്കത്ത് ഉപേക്ഷിക്കുകയായിരുന്നു. വെളളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജ്മലിനെ പിടികൂടിയത്.
Post Your Comments