Latest NewsKeralaNews

സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി: നെയ്ത്ത് തൊഴിലാളികൾക്ക് കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്

പദ്ധതിയുടെ ഭാഗമായി 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്

തിരുവനന്തപുരം: സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് കീഴിൽ തുണി നെയ്ത് നൽകിയ നെയ്ത്ത് തൊഴിലാളികൾക്ക് കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. തൊഴിലാളികളുടെ ഉന്നമനത്തിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നേരത്തെ 53 കോടി രൂപ നൽകിയിരുന്നു. ഇതിന് പുറമേയാണ് 20 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്.

സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം, സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും, എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും രണ്ട് ജോഡി വീതം കൈത്തറി യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ ഉന്നമനത്തിനും, സ്കൂൾ കുട്ടികൾക്ക് ഗുണമേന്മയുള്ള യൂണിഫോം ലഭിക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. കാസർഗോഡ് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഹാൻവീവും, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഹാന്റക്സുമാണ് യൂണിഫോം വിതരണം ചെയ്യുന്നത്.

Also Read: ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങിപ്പോയി: ട്രക്കിൽ കാർ ഇടിച്ച് 6 പേർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button