Latest NewsNewsIndia

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി

അവര്‍ക്ക് എളുപ്പം നീതി ലഭിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു, അതിനാല്‍ ജനങ്ങള്‍ക്ക് ഇന്ന് വളരെ എളുപ്പത്തില്‍ നീതി ലഭ്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുപ്രീം കോടതിയുടെ 75-ാമത് വാര്‍ഷികാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: യുജിസി ഗ്രാന്റ്: നാക്-എൻബിഐ-എൻഐആർഎസ് നിർബന്ധമാക്കുന്നു

‘ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലെ മാറ്റങ്ങളിലേക്കാണ്. അതിനാല്‍ തന്നെ ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസവും വര്‍ദ്ധിച്ചു വരികയാണ്. ഈ അവസരത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കേണ്ട ഓരോ അവസരങ്ങളും നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നീതി ലഭിക്കുന്നു. നീതി നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ നീതി ന്യായ വ്യവസ്ഥയും സുപ്രീം കോടതി നല്‍കുന്ന നിര്‍ദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. സുപ്രീം കോടതിയുടെ മൂന്നാം ഘട്ട ഇ- കോര്‍ട്ട് മിഷനായി രണ്ടാം ഘട്ടത്തിനെക്കാള്‍ നാലിരട്ടി പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് ഉച്ചയോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സുപ്രീം കോടതിയെ ഘട്ടം ഘട്ടമായി ഡിജിറ്റല്‍ വത്കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ കോടതി 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ്, സാങ്കേതിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന സുപ്രീം കോടതിയുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button