ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മാനദണ്ഡങ്ങളിൽ പുതിയ മാറ്റങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്), എൻബിഐ, എൻഐആർഎഫ് എന്നീ റേറ്റിംഗുകൾ നിർബന്ധമാക്കാനാണ് യുജിസിയുടെ തീരുമാനം. കൂടാതെ, 3 കൂടുതൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന കോളേജുകളുടെ ആകെ എൻബിഐ യോഗ്യത ഏറ്റവും കുറഞ്ഞത് 60 ശതമാനമെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഇത് സംബന്ധിച്ച മാർഗ്ഗരേഖ യുജിസി പുറത്തിറക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മാർച്ച് 4 വരെ അഭിപ്രായം അറിയിക്കാവുന്നതാണ്.
കഴിഞ്ഞ ദിവസം ചേർന്ന നാകിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ട് തരത്തിലുള്ള അക്രഡിറ്റേഷൻ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാല് മാസത്തിനകമാണ് ഇവ നടപ്പിലാക്കുക. ഒരു വിദ്യാഭ്യാസ സ്ഥാപനം അക്രഡിറ്റേഷനോടു കൂടിയോ, അക്രഡിറ്റേഷൻ ഇല്ലാതെയോ തുടരാമെന്നതാണ് സംവിധാനം. ഇതിനോടൊപ്പം അക്രഡിറ്റേഷൻ ലഭിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേക ലെവലുകളാക്കി തരംതിരിക്കുന്നതാണ്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ലെവലുകളാക്കിയാണ് തരംതിരിക്കുക. ആഗോള മികവിന്റെ കേന്ദ്രങ്ങളായി ഉയർന്നുവരുന്ന സ്ഥാപനങ്ങൾക്കാണ് ലെവൽ അഞ്ച് എന്ന അംഗീകാരം ലഭിക്കുക.
Also Read: കൈവെട്ട് കേസിലെ പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധിക്കാനൊരുങ്ങുന്നു, നിര്‍ണായക നീക്കവുമായി എന്‍ഐഎ
Post Your Comments