![](/wp-content/uploads/2024/01/palakkad-murder.gif)
പാലക്കാട്: സംസ്ഥാനത്ത് പങ്കാളികളെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നു. ഇന്നും ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ആണ് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. സംഭവത്തില്‍ ഭര്‍ത്താവ് വേലായുധനെ അറസ്റ്റ് ചെയ്തു.
Read Also: സംസ്ഥാനത്ത് അംഗനവാടി പ്രവർത്തകരുടെ ശമ്പളം വർദ്ധിപ്പിച്ചു
വേലായുധനും വേശുക്കുട്ടിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രിയും വീട്ടില്‍ നിന്ന് ശബ്ദം ഉയര്‍ന്നിരുന്നു. വഴക്കിനിടെ വേലായുധന്‍ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ് വേശുക്കുട്ടി താഴെവീണു. രാവിലെ എഴുന്നേറ്റപ്പോഴാണ് വേശുക്കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടത്.
വേലായുധന്‍ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. വേശുക്കുട്ടിക്ക് മാനസിക പ്രശ്‌നമുള്ളതായി ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വേലായുധനെ കോട്ടായ് പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments