Latest NewsIndiaNews

പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം: മലയാളികൾ ഉൾപ്പെടെ 3 പേർ മരിച്ചു

ബെംഗളൂരു: പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ രണ്ടു പേർ മലയാളികളാണ്. സ്വാമി (55), വർഗീസ് (68), ചേതൻ (25) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. സ്വാമി, വർഗീസ് എന്നിവർ മലയാളികളാണ്. മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

Read Also: എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചുമാണോ ജീവിച്ചത്? മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം : ആശ

വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം നടന്നത്. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ പടക്കനിർമ്മാണ ശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്നപ്പോൾ 9 പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതം നാലു കിലോമീറ്ററോളം ദൂരത്തോളം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്‌ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: അഞ്ചാമതും വിവാഹിതയാകുമോ? പച്ചയായിട്ടുള്ള വരനാണെങ്കില്‍ നോക്കാമെന്ന് വനിത വിജയകുമാറിന്റെ പരിഹാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button