സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് രൂപം നൽകുന്നത്. ഇത്തരത്തിൽ 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാൻ 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം 14 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൂടി പ്രവർത്തിക്കുക. 380 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ, പ്രാഥമികോരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം കൈവരിക്കാൻ കേരളത്തിന് കഴിയുന്നതാണ്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നേഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിങ്ങനെ 44 ജീവനക്കാരാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുക. പൊതു അവധി ദിനങ്ങൾ ഒഴികെ, ആഴ്ചയിൽ ആറ് ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.
Also Read: ചരിത്രം കുറിച്ച് ഐഎസ്ആർഒ! എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്ത്
Post Your Comments