വിവിധ ആവശ്യങ്ങൾക്കായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, വലിയ സന്ദേശങ്ങളെല്ലാം ജിമെയിലിൽ ടൈപ്പ് ചെയ്യേണ്ടതുണ്ട്. ഇത് പല ഉപഭോക്താക്കളിലും അലോസരം സൃഷ്ടിക്കാറുണ്ട്. എന്നാൽ, ശബ്ദം ഉപയോഗിച്ച് ജിമെയിൽ സന്ദേശങ്ങൾ എഴുതാൻ കഴിയുന്ന പുതിയൊരു സൗകര്യം വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ‘ഹെൽപ് മി റൈറ്റ്’ എന്ന ഫീച്ചറാണ് ഇതിനായി രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ഗൂഗിൾ കീബോർഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ലഭ്യമാണ്. ഇതിന് സമാനമായ രീതിയിലാണ് ജിമെയിലിലെ ഫീച്ചർ പ്രവർത്തിക്കുക.
ഗൂഗിൾ കീബോർഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ജിമെയിലിൽ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ വോയിസ് ടൈപ്പിംഗ് ഇന്റർഫേസ് ഓട്ടോമാറ്റിക്കായി ഓപ്പണാകും. അതിൽ വലിയ മൈക്ക് തെളിയുന്നതാണ്. ഈ മൈക്കിലൂടെ ഉപഭോക്താക്കൾ പറയുന്നതെല്ലാം ടെസ്റ്റിന്റെ രൂപത്തിൽ മാറ്റാൻ സാധിക്കുന്നതാണ്. മുഴുവൻ സന്ദേശവും ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ക്രിയേറ്റ് ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് റെക്കോർഡിംഗ് ഇന്റർഫേസ് ക്ലോസ് ചെയ്താൽ ‘ഡ്രാഫ്റ്റ് ഇമെയിൽ വിത്ത് വോയിസ്’ എന്ന ഓപ്ഷനും കാണുന്നതാണ്. നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്.
Also Read: കോഫി പ്രിയരാണോ? 5 രാജ്യങ്ങളിൽ സ്റ്റാർബക്സ് ഈടാക്കുന്ന വില അറിയാം
Post Your Comments