Latest NewsNewsTechnology

ഉപഭോക്താക്കളുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പിന് വിരാമം! ഒടുവിൽ ജിമെയിലിൽ ആ ഫീച്ചർ എത്തി

ജിമെയിൽ മൊബൈൽ, വെബ് പതിപ്പുകളിൽ അൺസബ്സ്ക്രൈബ് സേവനം ലഭ്യമാകും

ഒഫീഷ്യൽ ആവശ്യങ്ങൾക്കും മറ്റും ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, പലപ്പോഴും അനാവശ്യ ഇമെയിലുകൾ കൊണ്ട് ജിമെയിൽ അക്കൗണ്ട് നിറയാറുണ്ട്. ഇവ എളുപ്പത്തിൽ കളയുക എന്നത് പ്രയാസകരമാണ്. ഇപ്പോഴിതാ അനാവശ്യ ഇമെയിലുകൾ എളുപ്പത്തിൽ അൺസബ്സ്ക്രൈബ് ചെയ്യാനുള്ള പുതിയൊരു ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം ലഭ്യമാകും.

അനാവശ്യ ഇമെയിലുകൾ എളുപ്പം നീക്കം ചെയ്യാൻ വെബിലെ ത്രഡ് ലിസ്റ്റിലെ ഹോവർ പ്രവർത്തനങ്ങളിൽ കാണുന്ന അൺസബ്സ്ക്രൈബ് ബട്ടൺ ആക്റ്റീവ് ചെയ്താൽ മതിയാകും. അൺസബ്സ്ക്രൈബ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ, ഇമെയിൽ വിലാസത്തിൽ നിന്നും ഉപഭോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയിൽ ലഭിച്ച വ്യക്തിക്ക് ഒരു റിക്വസ്റ്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനാവശ്യ മെയിലുകൾ വരുന്നത് നിയന്ത്രിക്കപ്പെടുക. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. അതേസമയം, രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ, ഉപയോഗിക്കാത്തതോയ ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

Also Read: സ്‌കൂളിന്റെ മുകളിൽനിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു, സ്‌കൂളിനെതിരെ മലയാളി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button