Latest NewsNewsIndia

ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി, പ്രചാരണ തന്ത്രത്തിന് അയോധ്യയും ചന്ദ്രയാനും ജി- 20യും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് ബിജെപി തുടക്കം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെര്‍ച്ച്വല്‍ സാന്നിധ്യത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അയോധ്യ പ്രതിഷ്ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാന്‍ ദൗത്യവും വീഡിയോയില്‍ ഉണ്ട്.

Read Also: നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: ഞരമ്പ് രോഗി നിഷാന്ത് പിടിയിലാകുമ്പോൾ

കുടുംബാധിപത്യ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കള്‍ നിര്‍ദേശം നല്‍കണമെന്നും മോദി വ്യക്തമാക്കി.’സപ്നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പുറത്തിറക്കിയത്.

ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതെന്നാണ് ഗാനത്തില്‍ പറയുന്നത്. വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചുവെന്നും ഇതില്‍ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button