Latest NewsNewsIndia

ട്യൂഷന് പോയ ശേഷം കാണാതായ 12കാരനെ നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി:കുട്ടിയെ കണ്ടെത്തിയത് 570 കിലോമീറ്റര്‍ അകലെ നിന്ന്

ബംഗളൂരു: ട്യൂഷന് പോയ 12കാരനെ നാല് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഞായറാഴ്ച കാണാതായ 12 കാരനെയാണ് ഹൈദരാബാദിലെ ഒരു മെട്രോ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. മകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാതാപിതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. നാടുവിട്ട കുട്ടിയെ ഏകദേശം 570 കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

Read Also: ചരിത്രത്തിലാദ്യമായി രാജ്യത്ത് മദ്യശാല തുറക്കാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ

ഡീന്‍സ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ പരിണവിനെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കാണാതായത്. ഏകദേശം 11 മണിയോടെ വൈറ്റ്ഫീല്‍ഡിലെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ ഉച്ചകഴിഞ്ഞ് 3 മണിയോടെ യെമലൂരിനടുത്തുള്ള പെട്രോള്‍ പമ്പിലും കണ്ടിരുന്നു. അതിനുശേഷം അന്നത്തെ ദിവസം പരിണവ് ബെംഗളൂരുവിലെ മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് വൈകുന്നേരം ബസ് കയറുന്നതാണ് അവസാനമായി കണ്ടത്.

ബെംഗളൂരുവില്‍ നിന്ന് ആദ്യം കുട്ടി മൈസൂരുവിലും പിന്നീട് ചെന്നൈ വഴി ഹൈദരാബാദിലും എത്തി എന്നാണ് വിവരം. കൂടാതെ പരിണവിന്റെ കൈവശമുണ്ടായിരുന്നത് ആകെ 100 രൂപയാണ്. എങ്കിലും പാര്‍ക്കര്‍ പേനകള്‍ 100 രൂപയ്ക്ക് വിറ്റ് അവന്‍ ബാക്കി ചെലവനായുള്ള പണം കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കുട്ടി റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവെച്ചു കൊണ്ടാണ് മാതാപിതാക്കള്‍ കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഏറ്റെടുക്കുകയായിരുന്നു.

കൂടാതെ ചില ആളുകള്‍ കുട്ടിയെ കണ്ട സ്ഥലങ്ങളില്‍ നേരിട്ട് പോയും അന്വേഷണം നടത്തിയിരുന്നു. സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതോടെ മെട്രോ സ്റ്റേഷനിലെ ഒരു യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഹൈദരാബാദിലെ നാമ്പള്ളി മെട്രോ സ്റ്റേഷനില്‍ ആണ് പരിണവിനെ കണ്ടെത്തിയത്. വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവരും ഹൈദരാബാദിലേക്ക് തിരിച്ചു. എന്നാല്‍ തന്റെ മകന്‍ എങ്ങനെയാണ് അവിടെ എത്തിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് പിതാവിന്റെ പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button