KeralaMollywoodLatest NewsNewsEntertainment

‘വിവാഹം കഴിഞ്ഞ കാര്യം മറച്ചുവെക്കുന്ന നിരവധി നടിമാരുണ്ട്, അവർക്ക് പുറത്ത് പറയാന്‍ പേടിയാണ്’ : ഗ്രേസ് ആന്റണി

'വിവാഹം കഴിഞ്ഞ കാര്യം മറച്ച്‌ വയ്ച്ചിരിക്കുന്ന സുഹൃത്തുക്കള്‍ തനിക്കുമുണ്ട്.

മലയാള സിനിമയിലെ നായികമാർ വിവാഹം കഴിഞ്ഞാലും പുറത്തു പറയാൻ പേടിക്കുന്നുണ്ടെന്നു വെളിപ്പെടുത്തലുമായി നടി ഗ്രേസ് ആന്റണി. അവസരം കുറയുമെന്ന് ഭയന്ന് വിവാഹം കഴിച്ചുവെന്ന കാര്യം പോലും മറച്ചുവെച്ച ശേഷം അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിമാരുണ്ടെന്നാണ്  റെഡ് എംഎമ്മിന് നല്‍കിയ അഭിമുഖത്തിൽ താരം പങ്കുവച്ചത്.

read also :ജാതീയ അധിക്ഷേപം നടത്തി: കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിനെതിരെ പരാതി നൽകി എംഎൽഎ പി വി ശ്രീനിജിൻ

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘വിവാഹം കഴിഞ്ഞ കാര്യം മറച്ച്‌ വയ്ച്ചിരിക്കുന്ന സുഹൃത്തുക്കള്‍ തനിക്കുമുണ്ട്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക. പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണ്.’ – ഗ്രേസ് ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button