ഹാപ്പിവെഡിങ്ങിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയ നടിയാണ് ഗ്രേസ് ആന്റണി. മഞ്ജു വാര്യര്‍ നായികയായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയിലെ ചിത്രത്തിലാണ് ഇപ്പോള്‍ ഗ്രേസ് അടുത്തിടെ അഭിനയിച്ചത്. ‘നടിയാകണമെന്ന് പറഞ്ഞതിന്, തന്നെ കളിയാക്കി ചിരിച്ചവരുണ്ടെന്ന് നടി പറയുന്നു. ‘എട്ടാം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ് സംഭവം. ആരാകണമെന്ന് മാഷ് ചോദിച്ചപ്പോള്‍ നടിയാകണമെന്നായിരുന്നു എന്റെ ഉത്തരം. അന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു. വെന്ന് ഗ്രേസ് പറയുന്നു. ഇതേ അനുഭവം തന്നെയായിരുന്നു അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് പറഞ്ഞപ്പോഴെന്നും താരം ഓര്‍ക്കുന്നു. അച്ഛന്‍ കൂലിപ്പണിക്കാരനാണെന്ന് അന്ന് പറഞ്ഞതും ഇന്നും പറയുന്നതും അന്തസോടെയാണെന്ന് ഗ്രേസ് പറയുന്നു. അച്ഛന്‍ ടൈല്‍ ഒട്ടിക്കാന്‍ പോകുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്. അതൊരു കുറവായി തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും താരം പറയുന്നു. ഒന്‍പത് മലയാള ചിത്രങ്ങളില്‍ ഗ്രേസ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
Post Your Comments