KeralaNattuvarthaLatest NewsNews

‘ഇത് അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റം’: ഗ്രേസ് ആന്റണി

സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയ സഹിച്ചിട്ടുണ്ടായിരുന്നിരിക്കാം

കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി ഗ്രേയ്സ് ആന്റണി. എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുകയെന്നും ഇത് അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റമാണ് എന്നും ഗ്രേസ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗ്രേസ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘എനിക്കറിയില്ല എത്ര ക്രൂരമായ ഹൃദയം ഉള്ളവര്‍ക്കാണ് മനുഷ്യനേക്കാള്‍ വലുതായി പണം കൊടുത്തു വാങ്ങുന്ന ഒന്നിനുവേണ്ടി താലികെട്ടിയ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യാന്‍ സാധിക്കുന്നതെന്ന്. പെണ്ണായത് കൊണ്ട് എന്തും ചെയ്യാം എന്നാണോ ? ഇതു അവന്റെ കുറ്റത്തേക്കാളുപരി മകനെ ഇത്ര ക്രൂരമായി വളർത്തിയ മാതാപിതാപിതാക്കളുടെ കുറ്റമായേ എനിക്ക് കാണുവാന്‍ പറ്റുന്നുള്ളു. സഹിക്കാന്‍ പറ്റുന്നതിനും അപ്പുറം വിസ്മയ സഹിച്ചിട്ടുണ്ടായിരുന്നിരിക്കാം. അവളുടെ മാതാവിന്റെയും സഹോദരന്റെയും വാക്കുകളില്‍ നിന്നുപൊടിയുന്ന ചോരയില്‍നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. അവളിലെ വിസ്മയം കാണാന്‍ സാധിക്കാത്ത ആ ക്രൂര ഹൃദയത്തിനുടമയെ സത്യം വിഴുങ്ങട്ടെ.’

shortlink

Related Articles

Post Your Comments

Related Articles


Back to top button