KeralaLatest NewsIndiaNews

‘നന്ദി മോദി സാർ, ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനം’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ

കോഴിക്കോട്: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ശ്രദ്ധേയനായ ആളാണ് ശിഹാബ്. ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടൊപ്പം വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പമുള്ള ചിത്രം ഇയാൾ പങ്കുവെച്ചിട്ടുണ്ട്. ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്നെഴുതിയ പോസ്റ്റിൽ ദേശീയപതാക പിടിച്ചുനിൽക്കുന്ന സ്വന്തം ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അതേസമയം, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാച്ചടങ്ങുകള്‍ തിങ്കളാഴ്ച പൂര്‍ത്തിയായതിന്റെ പിറ്റേന്ന് (ഇന്ന്) ദര്‍ശനം നടത്തിയത് 3 ലക്ഷത്തിലധികം പേര്‍. എണ്ണായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തിരക്ക് നിയന്ത്രിക്കുന്നത്. തുടര്‍ച്ചയായി ദര്‍ശനമനുവദിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശിക ഭരണകൂടം ഒരുക്കിയിട്ടുണ്ട്. നേരത്തെ സുരക്ഷാവലയം ഭേദിച്ച് ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ഓടുന്ന അവസരവും ഉണ്ടായി. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 4,000ത്തോളം പുരോഹിതന്‍മാരും പണ്ഡിതരും ക്ഷേത്രദര്‍ശനത്തിനെത്തിച്ചേര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തിച്ചേര്‍ന്ന ജനസഞ്ചയത്തെ ഹെലികോപ്ടറില്‍ സഞ്ചരിച്ച് നിരീക്ഷണം നടത്തിയിരുന്നു.

പ്രാണ പ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button