കോഴിക്കോട്: അഞ്ചുമാസമായി പെന്‍ഷന്‍ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം വയോധികന്‍ ജീവനൊടുക്കി. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (77) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അയല്‍വാസികളാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. തനിക്കും കിടപ്പു രോഗിയായ മകള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Read Also: മിസോറാമിൽ മ്യാൻമറിന്റെ സൈനിക വിമാനം തകർന്നുവീണു, 6 പേർക്ക് പരിക്ക്
മന്ത്രി മുതല്‍ എല്ലാവര്‍ക്കും പരാതി നല്‍കി. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് മനസിലാക്കിയതോടെയാണ് വി. പാപ്പച്ചനെന്ന ജോസഫ് വീട്ടില്‍ തൂങ്ങി മരിച്ചത്. അതേസമയം, ജോസഫിന്റെ മരണത്തെ അവഹേളിച്ച് പഞ്ചായത്ത് രംഗത്തുവന്നു. ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതു കാരണമല്ലെന്നാണ് അവരുടെ വാദം.
പെന്‍ഷന്‍ ആവശ്യപ്പെട്ട് നവംബര്‍ 9നാണ് അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കിയത്. മന്ത്രി, കളക്ടര്‍, പെരുവണ്ണാമൂഴി പോലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. 15 ദിവസത്തിനകം മകളുടെയും എന്റെയും പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ കെട്ടിത്തൂങ്ങുമെന്നും കടം വാങ്ങാന്‍ ഇനി ആരുമില്ലെന്നുമായിരുന്നു കത്തില്‍. കിടപ്പുരോഗിയായ മകള്‍ ജിന്‍സിയെ(47) അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു.
Post Your Comments