പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. സർവീസില്‍ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ജെസ് ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments