അയോധ്യ: രാമക്ഷേത്രം സഫലമാക്കാൻ കാരണമായ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ ജുഡീഷ്യറി നീതിനല്‍കിയതെന്നും അതിനുവേണ്ടിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിർമിച്ചതെന്നും മോദി പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം വന്നതില്‍ രാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങളുടെ സ്‌നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല,അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന്മുതല്‍ താമസിക്കുക. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നു. രാമന്‍ തര്‍ക്കമല്ല പരിഹാരമാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകിയത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. വിഗ്രഹം അനാച്ഛാദനം ചെയ്ത ശേഷം പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രീരാമന് പ്രണാമം അർപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ബി.ജെ.പി നേതാക്കൾ രാമേശ്വരം ശങ്കരമഠത്തിൽ പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു.
Post Your Comments