അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തി. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ എത്തി. സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന്‍ ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തുക
പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കന്‍ഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂര്‍ത്തം.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ നിന്ന് മടങ്ങുക.
Leave a Comment