
തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്ത് ബിജെപിയുടെയും ഹിന്ദു സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകള്‍ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപി നേതാക്കളും പങ്കെടുക്കും.
Read Also: ടാറ്റ മോട്ടോഴ്സ്: തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വില വർദ്ധിപ്പിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിലാകും പങ്കെടുക്കുക. വൈകീട്ട് വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യ പ്രാണ പ്രതിഷ്ഠാദിന ത്തില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വിശേഷാല്‍ നേര്‍ച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും അയോധ്യ ട്രസ്റ്റിന്റെയും പേരില്‍ ഭക്തര്‍ നേര്‍ച്ചകള്‍ കഴിക്കുന്നുണ്ട്. വൈകിട്ട് ചുറ്റുവിളക്കും നേര്‍ച്ചയുമുണ്ട്.
Post Your Comments