MollywoodLatest NewsKeralaNewsEntertainment

ക്ഷേത്രങ്ങളില്‍ പാടി നടന്നപ്പോള്‍ ഇത് തോന്നിയില്ലേ സഖാത്തീ: തീപ്പന്തം കൊണ്ട് തല ചൊറിയരുതെന്ന് പ്രസീത ചാലക്കുടി

നിനക്കെതിരെ ക്യാംപെയിന്‍ തന്നെ ആരംഭിക്കും എന്നതായിരുന്നു അത്.

നാടൻ പാട്ടുകളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഗായികയാണ് പ്രസീത ചാലക്കുടി. സ്റ്റേജ് പരിപാടികളില്‍കൂടി പ്രശസ്തയായ പ്രസീത കഴിഞ്ഞ ദിവസം ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അര്‍പ്പിച്ച് വീഡിയോ ചെയ്തതിന് ശേഷം തനിക്കെതിരെ ഭീഷണിയും മറ്റുമായി ക്യാംപെയിന്‍ നടക്കുന്നു എന്നാണ് പ്രസീത പറയുന്നത്. ഇത് വിശദീകരിച്ചാണ് തന്‍റെ അക്കൗണ്ടില്‍ പ്രസീത വീഡിയോ ചെയ്തിരിക്കുന്നത്. ഈശ്വര വിശ്വാസം തീപന്തമാണെന്നും അതെടുത്ത് തലചൊറിയരുതെന്നും വിമര്‍ശകരോട് പ്രസീത പറയുന്നു.

READ ALSO: തൊഴിൽ വിസയിൽ പുതിയ ഭേദഗതിയുമായി യുഎഇ

പ്രസീതയുടെ വാക്കുകൾ ഇങ്ങനെ,

ഞാന്‍ അഭിവാദ്യം അര്‍പ്പിച്ച ഒരു വീഡിയോ അടുത്തിടെ വൈറലായി. ഞാന്‍ പങ്കുവച്ച ആശയത്തോട് എതിര്‍പ്പുള്ളവര്‍ അതിനടിയില്‍ പ്രതികരിക്കുന്ന രീതി നിങ്ങള്‍ എല്ലാം കണ്ടു കാണും. ഞാനും കണ്ടും. അത് അവര്‍ നേരിട്ട് പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടി കഴിഞ്ഞ് വന്നപ്പോള്‍ ഫോണില്‍ ഒരു സന്ദേശം വന്നു. നിന്‍റെ വീഡിയോ കണ്ടു അതിന് എതിരായ പ്രതികാരം നേരിടാന്‍ നീ തയ്യാറായിക്കോ. നിനക്കെതിരെ ക്യാംപെയിന്‍ തന്നെ ആരംഭിക്കും എന്നതായിരുന്നു അത്.

മെസേജ് വായിച്ച് അത് മാറ്റിവച്ചു. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഫോണില്‍ കണ്ട ഒരു സ്ക്രീന്‍ ഷോട്ട് നിങ്ങളെ കാണിക്കാം. ഇത് നിങ്ങള്‍ എല്ലാം കണ്ടു കാണും. ‘ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് പ്രസീദ, ക്ഷേത്രങ്ങളില്‍ പാടി നടന്നപ്പോള്‍ ഇത് തോന്നിയില്ലെ സഖാത്തി’ എന്നാണ് ഇതില്‍ പറയുന്നത്.

ഈശ്വര വിശ്വാസം ഒരുപാട് കൊണ്ടു നടക്കുന്നവര്‍ക്കിടയില്‍ ഇത്തരം ഒരു സ്ക്രീന്‍ ഷോട്ട് വിട്ട് പരമാവധി വെറുപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സ്ക്രീന്‍ ഷോട്ട്. മിക്കവാറും എല്ലാ കലാകരന്മാരും ഈശ്വര വിശ്വാസികളാണ്. എന്ത് തിരക്കുണ്ടായാലും മാസം ഇടവിട്ട് മൂകാംബികയില്‍ പോയി തൊഴുന്ന കുടുംബമാണ് എന്‍റെത്. എന്‍റെ ഭര്‍ത്താവും മകനും ശബരിമലയില്‍ പോകുന്നുണ്ട്.

ആവണങ്ങാട് കളരിയില്‍ ചോദിച്ചാല്‍ അറിയാം സെപ്തംബര്‍ മാസം അവിടുത്തെ ചുറ്റുവിളക്ക് എന്‍റെ പേരിലാണ്. ഇതിപ്പോള്‍ നിരപരാധിത്വം തെളിയിക്കാനാണോ പറയുന്നത് എന്ന് ചോദിക്കാം. എന്നാല്‍ ഈശ്വര വിശ്വാസം എന്നത് തീപന്തമാണ് നിങ്ങളെ സംബന്ധിച്ചും എന്നെ സംബന്ധിച്ചും. ആ പന്തം കൊണ്ട് തലചൊറിയാന്‍ പ്രസീദയ്ക്കും ആകില്ല നമ്മുക്ക് ആര്‍ക്കും ആകില്ല. ഈശ്വര വിശ്വാസം വിട്ട് ആരും കളിക്കില്ല.

കൊറോണക്കാലത്ത് എന്‍റെ രാഷ്ട്രീയത്തിന് എതിരായുള്ളവരുടെ പേജുകളില്‍ വരെ ഞാന്‍ ലൈവ് ചെയ്തിട്ടുണ്ട്. നീ അമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ വയോ, നീ അവതരിപ്പിക്കുന്നത് കാണണം എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. ഇഷ്ടമുള്ളവര്‍ പരിപാടി തരുക. എതിര്‍ത്ത് പറയുന്നവര്‍ അത് തുടരുക. സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകും എന്ന് അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button