എന്താണ് റിപ്പബ്ലിക് ?
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള് ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.
ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയായ രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളെയാണ് റിപ്പബ്ലിക് എന്നുവിളിക്കുന്നത്. ഒരു റിപ്പബ്ലിക്കില്‍ ഭരണാധികാരം ജനങ്ങളുടെ കൈവശമാണ്. തങ്ങളെ പ്രതിനിധീകരിക്കാനും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജനങ്ങള്‍ ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നു. നമ്മുടെ ഭരണത്തലവനായ പ്രധാനമന്ത്രിയെ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതുപോലെ നമ്മുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് (രാഷ്ട്രപതി) തെരഞ്ഞെടുക്കപ്പെടുന്നയാളാണ്. രാഷ്ട്രത്തലവനും ഭരണത്തലവനും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സമ്പ്രദായം നിലനില്‍ക്കുന്ന റിപ്പബ്ലിക്കിനെ ജനാധിപത്യരാജ്യമെന്നു പറയുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം: ചരിത്രം
ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരിക്കാനായി നിയുക്തമായതായിരുന്നു ഭരണഘടനാ അസംബ്ലി. ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 207 പേര് ഭരണഘടനാ അസംബ്ലിയില്‍ അംഗങ്ങളായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബര്‍ 9ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളിലാണ് (ഇപ്പോഴത്തെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാള്‍) ചേര്‍ന്നത്. പ്രാരംഭ ഘട്ടത്തില്‍ അസംബ്ലിയില്‍ 389 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഭരണഘടനാ അസംബ്ലിയുടെ അംഗബലം 299 ആയി കുറഞ്ഞു.
ഡോ. ബി ആര് അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിര്‍മാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവില്‍ വന്നു. ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുക എന്നതായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചുമതല. 7,600 ഓളം നിര്‍ദ്ദേശങ്ങളില്‍ നിന്നും ഏകദേശം 2,400 എണ്ണം സമിതി ഒഴിവാക്കി. ഭരണഘടനയുടെ ആദ്യപകര്‍പ്പ് 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു. 1949 നവംബര്‍ 26നാണ് ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം നടന്നത്. അവസാന സമ്മേളനത്തില്‍ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിന് ശേഷം, 284 അംഗങ്ങള്‍ ഒപ്പുവെച്ച ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്നു.
റിപ്പബ്ലിക് ദിനം: പ്രാധാന്യം
ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (INC) പൂര്‍ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂര്‍ണ സ്വരാജ് എന്ന പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്ക്കെതിരെ രാജ്യവ്യാപകമായി ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഈ പ്രമേയം തുടക്കം കുറിച്ചത്.
റിപ്പബ്ലിക് ദിനാചാരണം
1955 ലാണ് ആദ്യമായി ഡല്‍ഹി രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് 1963 ജനുവരി 26 നാണ്.
രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക ചരിത്രവും വിളംബരം ചെയ്യുന്ന വര്‍ണാഭമായ ചടങ്ങുകളോടെയാണ് രാജ്യം എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷം നടത്തുക. ന്യൂഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിക്കും. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു മുഖ്യാതിഥിയും ഉണ്ടാകും. കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്എസ്, എന്‍സിസി വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.
കനത്ത സുരക്ഷയിലാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ നടക്കുക. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഈ പാതയില്‍ 150 ലേറെ സിസിടിവി കാമറകളും ക്രമീകരിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 29ന് ബീറ്റിംഗ് റിട്രീറ്റോടെയാണ് അവസാനിക്കുക.
Post Your Comments