Latest NewsNewsIndia

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹ ശുദ്ധിവരുത്തല്‍ ഇന്ന്

ചടങ്ങുകള്‍ നടത്തുന്നത് സരയു നദിയിലെ വെള്ളം ഉപയോഗിച്ച്

അയോധ്യ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹ ശുദ്ധിവരുത്തല്‍ ചടങ്ങുകള്‍ ഇന്ന് നടക്കും. സരയു നദിയിലെ വെള്ളം ഉപയോഗിച്ചാണ് ഗര്‍ഭഗൃഹം ശുദ്ധി വരുത്തുന്നത്. ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമവിഗ്രഹത്തിന്റെ ആദ്യചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു.

Read Also: കടുപ്പിച്ച് മേയർ; മന്ത്രി ഗണേഷ് കുമാറിന്റെ മൂന്നാം വരവിന് ആദ്യ പ്രഹരം ആര്യ രാജേന്ദ്രൻ വക – മേയറുടെ പ്ലാനുകളിങ്ങനെ

മൈസൂരിലെ പ്രമുഖ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ബാലരാമ വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. സ്വര്‍ണവില്ലും അമ്പും കൈയിലേന്തി നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാമന് അഞ്ചുവയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ബാലരാമ വിഗ്രഹം തീര്‍ത്തതെന്ന് രാമ ജന്മഭൂമിതീര്‍ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ബുധനാഴ്ച വിഗ്രഹം ക്ഷേത്രത്തിലെത്തിക്കുകയും വ്യാഴാഴ്ച വൈകീട്ട് ശ്രീകോവിലില്‍ സ്ഥാപിക്കുകയും ചെയ്തു. പ്രാണപ്രതിഷ്ഠയ്ക്കു മുമ്പുള്ള ചടങ്ങുകളുടെ നാലാംദിനമായ വെള്ളിയാഴ്ച വിശുദ്ധാഗ്‌നി ജ്വലിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button