Latest NewsKeralaNews

ഷോർട്ട് സർക്യൂട്ട്: പാചക വാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു

തൃശൂർ: പാചകവാതക സിലിണ്ടറുകൾ കയറ്റിയ വാഹനത്തിന് തീപിടിച്ചു. തൃശൂരിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്‌സ് വാഹനത്തിനാണ് തീപിടിച്ചത്. മണലി മടവാക്കരയിൽ വെച്ചാണ് അപകടം നടന്നത്. അപകട സമയത്ത് 40 ഗാർഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സിലിണ്ടറിലേക്ക് പടരുന്നതിന് മുൻപ് തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തീ സിലിണ്ടറിലേക്ക് പടർന്നിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടായേനെ.

പുതുക്കാട് വിഷ്ണു ഗ്യാസ് ഏജൻസിയുടെ വാഹനമാണ് കത്തിയത്. വണ്ടി സ്റ്റാർട്ടാക്കിയ ഉടനെ ഡ്രൈവറുടെ ക്യാബിനിൽ നിന്നും തീ ഉയരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തി. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button