Latest NewsNewsIndia

രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം: പങ്കെടുത്തത് പതിനായിരങ്ങൾ

ഇന്ന് രാവിലെ തിരിച്ചറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം നൽകി രാമേശ്വരം. പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയത്. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ മുന്നോടിയായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രി ദർശനം നടത്തുന്നത്.

ഇന്ന് രാവിലെ തിരിച്ചറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ നടന്ന വിവിധ പൂജകളിലും പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്രത്തിൽ പ്രത്യേകം നടത്തിയ കമ്പരാമായണ പാരായണത്തിലും അദ്ദേഹം പങ്കുചേർന്നു. രാമേശ്വരം ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രദർശനവും നടത്തുന്നതാണ്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും പങ്കെടുക്കും. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയത്.

Also Read: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button