Latest NewsKeralaNews

മണ്ഡല-മകരവിളക്ക് സീസൺ: ശബരിമലയിലെ വരുമാനം 357.47 കോടി

തിരുവനന്തപുരം: 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച വരുമാന കണക്കുകൾ പുറത്തുവിട്ടു. 357.47 കോടി രൂപയാണ് (357,47,71,909 രൂപ) ആകെ വരുമാനമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കുന്നത്. 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) കഴിഞ്ഞ വർഷത്തെ വരുമാനം. 10.35 കോടിയുടെ (10,35,55,025 രൂപ) വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 146,99,37,700 രൂപ അരവണ വിൽപനയിലൂടെയും 17,64,77,795 രൂപ അപ്പം വിൽപനയിലൂടെയും ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിച്ചു. ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ശബരിമലയിലെത്തിയത് 50 ലക്ഷം (50,06412) ഭക്തരാണ്. കഴിഞ്ഞ സീസണിൽ 44 ലക്ഷം ഭക്തരാണ് (44,16,219) ശബരിമലയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികൾ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് ശബരിമല തീർഥാടനം സുഗമമാക്കാൻ കഴിഞ്ഞു. ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. അടുത്ത വർഷം ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും ശബരിമലയിൽ ഒരുക്കുകയെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button