തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്. 20 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്.
Read Also: കൂന കണക്കിനെ പരാതികൾ; പരിഹാരത്തിൽ മെല്ലെപ്പോക്ക്, നവകേരള സദസ് വെറുമൊരു പ്രഹസനം മാത്രം?
റെയില്‍വേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയാകും.
വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലാളി- വിദ്യാര്‍ത്ഥി സംഘടനകള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കാളികളാകും. വൈകീട്ട് അഞ്ചിന് കൈകോര്‍ത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതു സമ്മേളനം നടക്കും.
Post Your Comments