അരിക്കൊമ്പന് പിന്നാലെ ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ. അരിക്കൊമ്പനെ തുരത്തിയിട്ടും മൂന്നാറിലെ ജനങ്ങൾ ഇപ്പോഴും ആനപ്പേടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിവാര പുതുക്കാട് ഡിവിഷനിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. ചില സമയങ്ങളിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കൃഷികൾ പാടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, പരാതിയുമായി വനം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികൾ. രണ്ടാഴ്ച മുൻപ് വരെ പെരിവാര എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് അരി ഭക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പടയപ്പ തിരിച്ച് കാട് കയറിയത്.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന പടയപ്പ പ്രദേശത്തെ തൊഴിലാളികൾ കൃഷി ചെയ്ത വാഴകൾ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്. ഇതോടെ, പടയപ്പയെ എത്രയും പെട്ടെന്ന് തന്നെ മൂന്നാറിൽ നിന്നും തുരത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ, ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി നിരീക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. ജനവാസ മേഖലയിൽ നിന്നും ഏറെ ദൂരത്തുള്ള തേയിലത്തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതെന്നും വനം വകുപ്പ് കൂട്ടിച്ചേർത്തു.
Also Read: മണ്ഡലകാല മഹോത്സവം ആഘോഷമാക്കി കെഎസ്ആർടിസി: ഇക്കുറിയും ലഭിച്ചത് കോടികളുടെ വരുമാനം
Post Your Comments