Latest NewsKeralaNews

2025ല്‍ മെസി കേരളത്തില്‍ എത്തും: വിശദാംശങ്ങള്‍ പുറത്തുവിട്ട് കായിക മന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ . അടുത്ത വര്‍ഷം മെസി കേരളത്തില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.

Read Also: ‘ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി, വിജയത്തിന്റെ പാതയിലാണ്’: അമേരിക്കൻ ഗായിക മേരി മിൽബെൻ

ഫുട്‌ബോള്‍ പരിശീലനത്തിന് അര്‍ജന്റീനയുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടും. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂര്‍ണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വര്‍ഷം അവസാനം എത്താന്‍ തീരുമാനിച്ചത്.

 

ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന മേഖലകളും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചര്‍ച്ചയായി. അര്‍ജന്റീന ടീം എന്നുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button