Latest NewsKeralaNews

പേടിച്ചോടാനോ, മതംമാറാനോ ഒരുക്കമല്ല, 66-ാം വയസില്‍ ബിജെപിയിലേക്ക്: രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കര്‍

പ്രതാപനും, ബിനോയ് വിശ്വത്തിനും ഇസ്ലാമിനെ സ്നേഹിക്കാം.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച്‌ വീട്ടിൽ വിളക്ക് കൊളുത്തി, രാമാ നാമം ജപിക്കണമെന്നു ഗായിക കെ.എസ്. ചിത്ര അഭിപ്രായപ്പെട്ടത് വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രയെ പിന്തുണച്ച് സംവിധായകൻ രഞ്ജി പണിക്കറുടെ സഹോദരൻ ഷാജി പണിക്കർ.

ചിത്രയുടെ ഫേസ്ബുക്കില്‍ പൊങ്കാലയാണ്. രാഷ്‌ട്രീയ, മതാധിഷ്ഠിത പ്രശ്നങ്ങളിലും ഇടപെടാത്ത, സംഗീതം ജീവിതമായ ചിത്ര രാമനുവേണ്ടി വിളക്കുകൊളുത്താൻ പറഞ്ഞതിന്റെ പേരിലാണ് ആക്രമണം. ഇത് ഒരുവിധത്തിലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് അദ്ദേഹം കുറിച്ചു.

read also: സർവ്വീസിൽ നിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ ബി സന്ധ്യയെ പുനർനിയമിക്കാനൊരുങ്ങി സർക്കാർ: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കുറിപ്പ്

പ്രതാപനും, ബിനോയ് വിശ്വത്തിനും ഇസ്ലാമിനെ സ്നേഹിക്കാം.കുഞ്ഞാലിക്കുട്ടിയുടെ കാര്യം പറയേണ്ട.
പക്ഷെ ചിത്രക്ക്,സുരേഷ്‌ഗോപിക്ക് ശ്രീരാമനെ സ്നേഹിച്ചുകൂടാ .
ഹജ്ജിനും ഉംറക്കും പോകാം, ഗുരുവായൂര് പോയിക്കൂടാ.
ചിത്രയുടെ ഫേസ്ബുക്കിൽ പൊങ്കാലയാണ് . യാതൊരു രാഷ്ട്രീയ, മതാധിഷ്ഠിത പ്രശ്നങ്ങളിലും ഇടപെടാത്ത, സംഗീതം ജീവിതമായ ചിത്രയെപ്പോലെലുള്ള ഒരു സാധു സ്ത്രീയെ രാമനുവേണ്ടി വിളക്കുകൊളുത്താൻ പറഞ്ഞതിന്റെ പേരിലുള്ള ഈ ആക്രമണം ഒരുവിധത്തിലും അംഗീകരിക്കാൻ പറ്റാത്തത് തന്നെ. കൈവെട്ടാനോ , തലവെട്ടാനോ, അന്പത്തിയൊന്നു വെട്ടാനോ പച്ചക്കു കൊളുത്താനോ ഒന്നും അല്ല അവര്പറഞ്ഞത്
നാമം ജപിക്കാനും വിളക്കുകൊളുത്താനും മാത്രമാണ് .
ഇത് അവൾക്കു വേണ്ടത് തന്നെ എന്ന രീതിയിലെ രാഷ്ട്രീയ, കലാ രംഗങ്ങളിലെ പ്രവർത്തകരുടെ , നാട്ടുമൂപ്പന്മാരുടെ മൗനം ആണ് ഏറ്റവും ശോചനീയം
ഇപ്പോൾ ഇതാണ് സ്ഥിതി എങ്കിൽ ഒരു ഇരുപതു വര്ഷം കഴിയുമ്പോൾ, ഹിന്ദു ഒക്കെ യൂപിയ്ക്കും , ഗുജറാത്തിനും ഒക്കെ പോകേണ്ടിവരുമോ ?
എന്റെ പിന് തലമുറയ്ക്കും അഭിമാനത്തോടെ
ഇവിടത്തന്നെ ജീവിക്കണം. പേടിച്ചു ഓടാനോ , തല രക്ഷിക്കാൻ മതംമാറാനോ ഒരുക്കമല്ല .
നിങ്ങൾ എന്നെ സംഘി ആക്കി ..
66 ആം വയസ്സിൽ ബിജെപി മെമ്പർ ആകാൻ തീരുമാനിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button